• തെറ്റ് തിരുത്തി തിരിച്ചു വരട്ടെ | ബിജെപി അനിലിനെ കറിവേപ്പില പോലെ വലിച്ചെറിയും | എ കെ ആൻറണിയുടെ ഇളയ മകൻ

    തിരുവനന്തപുരം: അനിൽ ആന്റണിയുടെ ബി.ജെ.പി. പ്രവേശനത്തിൽ പ്രതികരണവുമായി എ.കെ. ആന്റണിയുടെ ഇളയ മകൻ അജിത്ത് ആന്റണി. അവരുമായുള്ള ധാരണയുടെ പുറത്താണ് അനിൽ ബി.ജെ.പിയിൽ ചേർന്നത്. അത് എന്താണെന്ന് മനസിലാകാനിരിക്കുന്നതേയുള്ളൂ. ബി.ജെ.പി. അനിലിനെ കറിവേപ്പിലപോലെ ചവിട്ടിക്കൂട്ടിയെടുത്തുകളയുമെന്നും അജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ബി.ജെ.പിയിൽ ചേരാൻ അനിലിന്, അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ടാവാം. പലരും വിളിച്ച് മോശപ്പെട്ട ഭാഷയിൽ പ്രതികരിച്ചിരുന്നു. കോൺഗ്രസിൽ നിന്ന് അനിലിനെ ആരാണ് വിളിച്ചതെന്നറിയില്ല. നേതാക്കളല്ല, പ്രവർത്തകരാകാനാണ് സാധ്യത. ദിവസവും അന്ന് ആളുകൾ ചീത്ത വിളിക്കുന്നുണ്ടായിരുന്നു. ദേഷ്യപ്പെട്ട് മാറിനിൽക്കും എന്നാണ് വിചാരിച്ചിരുന്നത്.…

  • കണ്ണട സിനിമ താരം കിച്ച സുദീപ് ബിജെപിയിലേക്ക്

    കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദർശൻ തുഗുദീപയും ബി.ജെ.പിയിലേയ്ക്കെന്ന് റിപ്പോർട്ടുകൾ. ഇരുവരും ബുധനാഴ്ച ഉച്ചയോടെ പാർട്ടി അംഗത്വം എടുക്കുമെന്നാണ് വിവരങ്ങൾ. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നീക്കം. തിരഞ്ഞെടുപ്പിൽ കിച്ച സുദീപും ദർശൻ തുഗുദീപയും ബി.ജെ.പിയ്ക്കായി ക്യാംപെയ്ന് ഇറങ്ങുമെന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. തെന്നിന്ത്യയിൽ നിന്നുള്ള മറ്റു താരങ്ങളുമായി ബി.ജെ.പി ചർച്ച നടത്തുന്നുണ്ട്. മെയ് 10-നാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്. മെയ് 13-ന് വോട്ടെണ്ണും. ഒട്ടനവധി ആരാധകരുള്ള താരമാണ് കിച്ച സുദീപ്. അനൂപ് ഭണ്ഡാരി…

  • ഏലത്തൂർ ട്രെയിൻ തീവെപ്പ് കേസ്|ഷാറൂഖ് കുറ്റം സമ്മതിച്ചു

    Elathur train fire: എലത്തൂർ ട്രെയിൻ തീവെപ്പ് ആസൂത്രിതമെന്ന് പോലീസ്. പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകുമെന്ന കേന്ദ്ര ഏജൻസികളുടെ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. ഷാരൂഖിന്റെ ഫോൺ കോളുകളും ചാറ്റുകളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയില്ല.  ഷൊർണ്ണൂരിൽ നിന്നും പ്രതി പെട്രോൾ വാങ്ങിയ കാര്യത്തിൽ കൃത്യമായ ആസൂത്രണം നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തൊട്ടടുത്ത പെട്രോൾ പമ്പ് ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. അതേസമയം സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുള്ള കാര്യം ആവർത്തിച്ച് നിഷേധിക്കുകയാണ്.…

  • അമേരിക്കൻ നാശത്തിലേക്ക് നീങ്ങുന്നു | രാജ്യത്തിനായി നിന്നതാണ് താൻ ചെയ്ത ഏക കുറ്റം എന്ന് ട്രംപ്

    ന്യൂയോർക്ക്∙ രാജ്യം നാശത്തിലേക്കു പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രതിചിത്ര നടിക്ക് പണം നൽകിയ കേസിൽ അറസ്റ്റിലായി പിന്നീട് പുറത്തിറങ്ങിയശേഷമാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്. ഫ്ലോറിഡയിലെ മാർലാഗോയിലെ വസതിയിൽ മാധ്യമങ്ങളെയും അനുയായികളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്. 2008ൽ രതിചിത്ര നടി സ്റ്റോമി ഡാനിയേൽസുമായുണ്ടായ വഴിവിട്ട ബന്ധം ഒതുക്കിത്തീർക്കാൻ 2016 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് 1.30 ലക്ഷം ഡോളർ നൽകിയെന്നാണു കേസ്. 34 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച മൻഹാറ്റൻ കോടതിയിൽ ഹാജരായ ട്രംപിന്റെ…

  • ടൈം മാഗസിൻ വോട്ടെടുപ്പിൽ മെസ്സിക്ക് മീതെ ഷാരൂഖാൻ ഒന്നാമത്

    ന്യൂഡൽഹി ∙‌ ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ ടൈം വാരിക വാർഷികപട്ടികയിൽ ബോളിവുഡ് താരം ഷാറുഖ് ഖാൻ ഒന്നാമത്. വായനക്കാർക്കിടയിൽ യുഎസ് വാരിക നടത്തിയ വോട്ടെടുപ്പിലാണു ഫുട്ബോൾ താരം മെസ്സിയെ പിന്നിലാക്കി ‘പഠാൻ’ തരംഗത്തിൽ ബോളി‍വുഡ് താരത്തിന്റെ മുന്നേറ്റം. 12 ലക്ഷം പേർ പങ്കെടുത്ത വോട്ടെടുപ്പിൽ 4% പിന്തുണയുമായി ഷാറുഖ് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 1.8% വോട്ടുമായി മെസ്സിക്ക് അഞ്ചാം സ്ഥാനമാണ്. ഇറാനിലെ വനിതാസ്വാതന്ത്ര്യ പോരാളികൾക്കാണു രണ്ടാം സ്ഥാനം (3% വോട്ട്) . ബ്രിട്ടനിലെ ഹാരി രാജകുമാരൻ…

  • വർഗീയ കലാപം ലക്ഷ്യമിട്ട് പശുക്കളെ അറുത്തു | യുപിയിൽ ഹിന്ദു മഹാസഭ പ്രവർത്തകർ അറസ്റ്റിൽ

    ആഗ്ര: രാമനവമി ദിനത്തില്‍ ആഗ്രയില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് പശുക്കളെ അറുത്ത സംഭവത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഭാരത് ഹിന്ദു മഹാസഭയിലെ നാലു പ്രവര്‍ത്തകരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ആഗ്രയിലെ എത്മദുദ്ദൗലയിലെ ഗൗതം നഗറില്‍ രാമനവമി ആഘോഷവുമായി ബന്ധപ്പെട്ടാണ് വര്‍ഗീയ കലാപത്തിന് പദ്ധതിയിട്ടത്. പശുവിനെ അറുത്തശേഷം നാലു മുസ്ലിം യുവാക്കള്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുസ്ലിം യുവാക്കള്‍ക്കെതിരായ പരാതി വ്യാജമാണെന്നും പിന്നില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും കണ്ടെത്തി. ഹിന്ദു…

  • ബ്രഹ്‌മപുരം തീപിടുത്തം; ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചു

    കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന കണ്‍വീനറായ സമിതിയാണ് രൂപീകരിച്ചത്. ഇപ്പോഴുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍, അതില്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നവ, ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, അവ സൃഷ്ടിക്കുന്ന ഘടകങ്ങള്‍, വെള്ളത്തിലോ മണ്ണിലോ മനുഷ്യ ശരീരത്തിലോ ഭക്ഷ്യ ശൃംഖലയിലോ ഉണ്ടോയെന്നും ഉണ്ടാകാനിടയുണ്ടോയെന്നും സമിതി പരിശോധിക്കും. ടേംസ് ഓഫ് റഫറന്‍സ് പ്രകാരമുള്ള സമഗ്രമായ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം വിദഗ്ധ സമിതി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും…

  • പ്രതി നോയിഡ സ്വദേശിയെന്ന് സൂചന; ട്രെയിന്‍ തീവയ്പ്പില്‍ അന്വേഷണം ഊര്‍ജിതം

    കോഴിക്കോട് എലത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതി നോയിഡ സ്വദേശിയെന്ന് സംശയിക്കുന്നതായി പൊലീസ്. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് നോയിഡ സ്വദേശിയാണ് പ്രതിയെന്ന സൂചന പൊലീസ് പുറത്തുവിടുന്നത്. പ്രതിയിലേക്കെത്താന്‍ കഴിയുന്ന നിര്‍ണായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. സമഗ്രമായ അന്വേഷണമുണ്ടാകുമെന്ന് കണ്ണൂരിലെത്തിയ ഡിജിപി അറിയിച്ചു.

  • രാഷ്ട്രീയത്തില്‍ മതം കലര്‍ത്താതിരുന്നാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാകും: സുപ്രീം കോടതി

    രാഷ്ട്രീയത്തെ മതം കലർത്തി ഉപയോഗിക്കുന്നതിന് രൂക്ഷമായ വിമർശിച്ച് സുപ്രീംകോടതി. മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നതും , രാഷ്ട്രീയത്തിന്റെ പേരിൽ മതം ഉപയോഗിക്കുന്നതും തെറ്റാണെന്ന് സുപ്രീം കോടതി വിമർശിച്ചു

Design a site like this with WordPress.com
Get started