THE TRUTH KERALA 24

  • രാഷ്ട്രീയത്തില്‍ മതം കലര്‍ത്താതിരുന്നാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാകും: സുപ്രീം കോടതി

    രാഷ്ട്രീയത്തെ മതം കലർത്തി ഉപയോഗിക്കുന്നതിന് രൂക്ഷമായ വിമർശിച്ച് സുപ്രീംകോടതി. മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നതും , രാഷ്ട്രീയത്തിന്റെ പേരിൽ മതം ഉപയോഗിക്കുന്നതും തെറ്റാണെന്ന് സുപ്രീം കോടതി വിമർശിച്ചു


  • ‘എല്ലാം വ്യാജ വാഗ്ദാനങ്ങൾ’; ബി.ജെ.പി പ്രകടനപത്രികയെ പരിഹസിച്ച് സിദ്ധരാമയ്യ

    ‘എല്ലാം വ്യാജ വാഗ്ദാനങ്ങൾ’; ബി.ജെ.പി പ്രകടനപത്രികയെ പരിഹസിച്ച് സിദ്ധരാമയ്യ

    ബംഗളൂരു: വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജവാഗ്ദാനങ്ങളാണ് ബി.ജെ.പി പ്രകടനപത്രികയിലുള്ളതെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.”ബി.ജെ.പി പറയുന്നതെല്ലാം വ്യാജ വാഗ്ദാനങ്ങളാണ്. നടപ്പാക്കാൻ കഴിയുന്ന പ്രകടനപത്രികയാണ് ഞങ്ങൾ പുറത്തിറക്കുന്നത്. അതാണ് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം. 2018ൽ ബി.ജെ.പി 600 വാഗ്ദാനങ്ങൾ നൽകിയതിൽ 55 എണ്ണം മാത്രമാണ് നടപ്പാക്കിയത്. എന്നാൽ ഞങ്ങൾ 165  വാഗ്ദാനങ്ങൾ നൽകിയതിൽ 158 എണ്ണവും നടപ്പാക്കി. അതാണ് വ്യത്യാസം”-സിദ്ധരാമയ്യ പറഞ്ഞു.ഇന്ന് രാവിലെ ദേശീയ…


  • ദേവികുളം എംഎൽഎ എ രാജയ്ക്ക് താല്‍കാലിക ആശ്വാസം; അയോഗ്യനാക്കിയ വിധി ഭാഗിക സ്റ്റേ ചെയ്ത് സുപ്രീംകോടതി

    ദേവികുളം എംഎൽഎ എ രാജയ്ക്ക് താല്‍കാലിക ആശ്വാസം; അയോഗ്യനാക്കിയ വിധി ഭാഗിക സ്റ്റേ ചെയ്ത് സുപ്രീംകോടതി

    ദില്ലി: ദേവികുളം മുൻ എംഎൽഎ എ രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. എ രാജ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ. ഇതോടെ രാജയ്ക്ക് നിയമസഭ നടപടികളിൽ പങ്കെടുക്കാം. പക്ഷേ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കില്ല. നിയമസഭ അലവൻസും പ്രതിഫലവും വാങ്ങാനും അവകാശം ഉണ്ടായിരിക്കില്ല. കേസ് ഇനി ജൂലൈയിൽ പരിഗണിക്കുന്നത് വരെയാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമച്ച വ്യക്തിയെ നിയമസഭയിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് ഡി കുമാറിന്‍റെ അഭിഭാഷകൻ കോടതിയില്‍…


  • ഒറ്റ വർഷം കൊണ്ട് 28.94 കോടി ഭക്ഷ്യ സുരക്ഷാ വകുപ്പിന് സർവകാല റെക്കോഡ് വരുമാനം

    ഒറ്റ വർഷം കൊണ്ട് 28.94 കോടി ഭക്ഷ്യ സുരക്ഷാ വകുപ്പിന് സർവകാല റെക്കോഡ് വരുമാനം

    തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവില്‍ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധിക വരുമാനമാണ് നേടിയത്. 15.41 കോടി രൂപ നേടി 2018-19ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം. അതിനെക്കാള്‍ ഇരട്ടിയോളം വരുന്ന വര്‍ധനവാണുണ്ടായത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും ലഭ്യമാക്കാനും ഭക്ഷ്യ സുരക്ഷാ നിയമ ലംഘനം…



Design a site like this with WordPress.com
Get started