THE TRUTH KERALA 24

  • രാഷ്ട്രീയത്തെ മതം കലർത്തി ഉപയോഗിക്കുന്നതിന് രൂക്ഷമായ വിമർശിച്ച് സുപ്രീംകോടതി. മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നതും , രാഷ്ട്രീയത്തിന്റെ പേരിൽ മതം ഉപയോഗിക്കുന്നതും തെറ്റാണെന്ന് സുപ്രീം കോടതി വിമർശിച്ചു

    Read more

  • ‘എല്ലാം വ്യാജ വാഗ്ദാനങ്ങൾ’; ബി.ജെ.പി പ്രകടനപത്രികയെ പരിഹസിച്ച് സിദ്ധരാമയ്യ

    ബംഗളൂരു: വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജവാഗ്ദാനങ്ങളാണ് ബി.ജെ.പി പ്രകടനപത്രികയിലുള്ളതെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.”ബി.ജെ.പി പറയുന്നതെല്ലാം വ്യാജ വാഗ്ദാനങ്ങളാണ്. നടപ്പാക്കാൻ കഴിയുന്ന പ്രകടനപത്രികയാണ് ഞങ്ങൾ പുറത്തിറക്കുന്നത്. അതാണ് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം. 2018ൽ ബി.ജെ.പി 600 വാഗ്ദാനങ്ങൾ നൽകിയതിൽ 55 എണ്ണം മാത്രമാണ് നടപ്പാക്കിയത്. എന്നാൽ ഞങ്ങൾ 165  വാഗ്ദാനങ്ങൾ നൽകിയതിൽ 158 എണ്ണവും നടപ്പാക്കി. അതാണ് വ്യത്യാസം”-സിദ്ധരാമയ്യ പറഞ്ഞു.ഇന്ന് രാവിലെ ദേശീയ…

    Read more

  • ദേവികുളം എംഎൽഎ എ രാജയ്ക്ക് താല്‍കാലിക ആശ്വാസം; അയോഗ്യനാക്കിയ വിധി ഭാഗിക സ്റ്റേ ചെയ്ത് സുപ്രീംകോടതി

    ദില്ലി: ദേവികുളം മുൻ എംഎൽഎ എ രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. എ രാജ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ. ഇതോടെ രാജയ്ക്ക് നിയമസഭ നടപടികളിൽ പങ്കെടുക്കാം. പക്ഷേ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കില്ല. നിയമസഭ അലവൻസും പ്രതിഫലവും വാങ്ങാനും അവകാശം ഉണ്ടായിരിക്കില്ല. കേസ് ഇനി ജൂലൈയിൽ പരിഗണിക്കുന്നത് വരെയാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമച്ച വ്യക്തിയെ നിയമസഭയിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് ഡി കുമാറിന്‍റെ അഭിഭാഷകൻ കോടതിയില്‍…

    Read more

  • ഒറ്റ വർഷം കൊണ്ട് 28.94 കോടി ഭക്ഷ്യ സുരക്ഷാ വകുപ്പിന് സർവകാല റെക്കോഡ് വരുമാനം

    തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവില്‍ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധിക വരുമാനമാണ് നേടിയത്. 15.41 കോടി രൂപ നേടി 2018-19ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം. അതിനെക്കാള്‍ ഇരട്ടിയോളം വരുന്ന വര്‍ധനവാണുണ്ടായത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും ലഭ്യമാക്കാനും ഭക്ഷ്യ സുരക്ഷാ നിയമ ലംഘനം…

    Read more

  • ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ജനാലയിലൂടെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി

    ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ജനാലയിലൂടെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ കസബ മേഖലയിലാണ് സംഭവം. യുവതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. നവംബറിൽ വിവാഹം നടന്ന യുവതിയുടെ ഭർത്താവ് മദ്യപാനിയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശുചിമുറിയിൽ പോയ യുവതി അവിടെ വച്ച് പ്രസവിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ആശയക്കുഴപ്പത്തിലായ താൻ കുഞ്ഞിനെ ജനാല വഴി പുറത്തേക്ക് എറിയുകയായിരുന്നു എന്ന് യുവതി മൊഴി നൽകിയതായി പൊലീസ് പറയുന്നു. ജനൽ ചില്ല് തകർത്താണ് കുഞ്ഞ്…

    Read more

  • അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തും; കനത്ത സുരക്ഷയിൽ പഞ്ചാബ്

    ദില്ലി: ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിന് മുന്നിൽ കീഴടങ്ങുകയല്ലാതെ മറ്റ് വഴികൾ ഇല്ലായിരുന്നുവെന്ന് പഞ്ചാബ് പൊലീസ്. ഇയാൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്നും അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാൻ പഞ്ചാബിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45 നാണ് അമൃത്പാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. പഞ്ചാബിലെ മോഗയിൽ ഗുരുദ്വാരയിൽ നിന്നുള്ള അമൃത്പാലിന്റെ ചിത്രങ്ങൾ പുറത്തുവന്നു. വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ നേതാവാണ്…

    Read more

  • എസ്എസ്എൽസി ഫലം മെയ് 20ന്

    ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.മെയ് 25 ന് പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിക്കും. വേനലവധിക്കു ശേഷം ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു.ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്.

    Read more

  • കുട്ടിയെയും കൂട്ടി ബൈക്കിൽ പോയാൽ പിഴ കൊടുക്കേണ്ടിവരും

    തിരുവനന്തപുരം: മാതാപിതാക്കൾ കുട്ടിയെ ബൈക്കിൽ കൊണ്ടുപോയാൽ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് എ.ഐ കാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മാതാപിതാക്കൾക്കൊപ്പം കുട്ടി കൂടി ഉണ്ടായാൽ ഇരുചക്ര വാഹനത്തിൽ മൂന്നുപേർ യാത്ര ചെയ്തതായാണ് എ.ഐ കാമറ രേഖപ്പെടുത്തുക. ഇത് നിയമലംഘനമായതിനാൽ പിഴ ഈടാക്കും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പറയുന്ന കാര്യമാണ് ഇത്. കേന്ദ്ര സർക്കാരിന്റെ ഈ നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് കഴിയില്ല. മാത്രമല്ല, കുട്ടികളുടെ…

    Read more

  • എഐ ക്യാമറയും പുതിയ ലൈസൻസ് കാർഡും പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന പദ്ധതികൾ: മുഖ്യമന്ത്രി

    തിരുവനന്തപുരം: സുഗമമായ സഞ്ചാരത്തിനും നിയമ ലംഘനം കണ്ടെത്തുന്നതിനും ആധുനിക സങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ – സംസ്ഥാന പാതകൾക്ക് പുറമെ മറ്റ് പാതകളിൽ കൂടി ക്യാമറ വയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പൊതുസമൂഹത്തിന് വലിയ തോതിൽ ഉപകാരപ്രദമാകുന്ന പദ്ധതികളാണ് എഐ ക്യാമറയും പുതിയ ഡിജിറ്റൽ ലൈസൻസുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കുന്ന പുതിയ പി. വി.സി  പെറ്റജി കാർഡ് ഡ്രൈവിംഗ് ലൈസൻസ്, എ ഐ സേഫ്റ്റി ക്യാമറകൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച്…

    Read more

  • ലൈഫ് മിഷൻ കേസില്‍ എം ശിവശങ്കർ ഒന്നാം പ്രതി, സ്വപ്ന രണ്ടാം പ്രതി; അന്തിമ കുറ്റപത്രം നൽകി ഇഡി

    കൊച്ചി: ലൈഫ് മിഷൻ കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നൽകി. എം ശിവശങ്കറിനെ ഒന്നാം പ്രതിയും സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയുമാക്കിയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ സ്വപ്നയുടെ അറസ്റ്റ് ഒഴിവായി.  കേസില്‍ ശിവശങ്കറിനെതിരെ ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയത്. കേസില്‍ സന്തോഷ് ഈപ്പനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. കേസില്‍ സ്വപ്ന സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് നേരത്തെ ഹൈക്കോടതി…

    Read more

  • മാസപ്പിറവി ദൃശ്യമായില്ല ചെറിയ പെരുന്നാൾ ശനിയാഴ്ച

    കോഴിക്കോട്: ചെറിയ പെരുന്നാള്‍ ശനിയാഴ്ച ആയിരിക്കുമെന്ന് ഖാസിമാര്‍. കേരളത്തില്‍ എവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്നാണിത്. പാളയം ഇമാം ഉള്‍പ്പെടെയുള്ളവരാണ് ഇക്കാര്യം അറിയിച്ചത്. മാസപ്പിറവി കാണാന്‍ വേണ്ടി സജീകരണങ്ങള്‍ ഒരുക്കിയിരുന്നു എങ്കിലും ദൃശ്യമായില്ലെന്ന് ഖാസിമാര്‍ പിന്നീട് അറിയിക്കുകയായിരുന്നു.

    Read more

Design a site like this with WordPress.com
Get started