
-
രാഷ്ട്രീയത്തെ മതം കലർത്തി ഉപയോഗിക്കുന്നതിന് രൂക്ഷമായ വിമർശിച്ച് സുപ്രീംകോടതി. മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നതും , രാഷ്ട്രീയത്തിന്റെ പേരിൽ മതം ഉപയോഗിക്കുന്നതും തെറ്റാണെന്ന് സുപ്രീം കോടതി വിമർശിച്ചു
-

തിരുവനന്തപുരം : എതിർപ്പുകൾക്കിടെ മിൽമ റിച്ചിന്റെ (പച്ച കവർ പാൽ) വില വർധന പിൻവലിച്ചു. മിൽമ സ്മാർട്ട് വില വർധന തുടരും. രണ്ട് രൂപയാണ് പാൽ ലിറ്ററിന് കൂട്ടിയിരുന്നത്. എതിർപ്പുയര്‍ന്ന സാഹചര്യത്തിൽ പിൻവലിക്കുകയായിരുന്നു. മിൽമക്ക് തെറ്റുപറ്റിയെന്നും വില വർധനക്ക് മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. മറ്റ് പാല് ഇനങ്ങളെ അപേക്ഷിച്ച് വെറും അഞ്ച് ശതമാനം ആവശ്യക്കാര്‍ മാത്രമാണ് ഈ രണ്ട് ഇനങ്ങൾക്കുമുള്ളതെന്നും അതുകൊണ്ട് പൊതുജങ്ങളെ വല്ലാതെ ബാധിക്കില്ലെന്നുമായിരുന്നു വിലവര്‍ധനയിൽ മിൽമയുടെ ന്യായം. മാത്രമല്ല മറ്റ്…
-

കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസ് വൈകിയതിനെ തുടര്‍ന്ന് റെയില്‍വേ ചീഫ് കണ്‍ട്രോളറെ ദക്ഷിണ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. റെയില്‍വേ യൂണിയനുകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തിരുവനന്തപുരം ഡിവിഷന്‍ ഓഫീസിലെ പി.എല്‍. കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. കഴിഞ്ഞ ദിവസം പരീക്ഷണ ഓട്ടം നടത്തിയ വന്ദേഭാരത് മടക്കയാത്രയില്‍ പിറവത്ത് എത്തിയപ്പോഴായിരുന്നു സംഭവം. പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനാല്‍ ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് രണ്ട് മിനിറ്റ് വൈകിയതിനായിരുന്നു ഉദ്യോഗസ്ഥനെതിരെ നടപടി.ഷൊര്‍ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള വേണാട് എക്സ്പ്രസ് തിങ്കളാഴ്ച വൈകിട്ട് പിറവം…
-

സംസ്ഥാനത്ത് വേനൽ കടുത്തതോടെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ. ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ, വൈദ്യുതി ഉപഭോഗം 100.30289259 ദശലക്ഷം യൂണിറ്റും വൈദ്യുതി ആവശ്യകത 4903 മെഗാവാട്ടും കടന്നിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായിരുന്നു ഇതിന് മുൻപത്തെ റെക്കോർഡ്. ഇതാണ് തിരുത്തികുറിച്ചത്. ഇതിന്റെ ചുവടുപിടിച്ച് വൈദ്യുതി ആവശ്യകതയും വർധിച്ചിട്ടുണ്ട്. വൈദ്യുതി ആവശ്യകത 4903 ആയി ഉയർന്നും റെക്കോർഡിട്ടിരിക്കുകയാണ്.
-

ലഖ്നൗ: ഉമേഷ് പാൽ കൊലപാതകക്കേസിലെ പ്രതി സമാജ്വാദി പാർട്ടി മുൻ എം.പി അതീഖ് അതീഖ് അഹമ്മദ് കൊല്ലപ്പെട്ടു. രാത്രി 10.30ഓടെ പ്രയാഗ് രാജിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് നടുറോഡിൽ വച്ച് വെടിയറ്റത്. സഹോദരൻ അഷ്റഫ് അഹ്മദും കൊല്ലപ്പെട്ടു. പൊലീസ് കൂടെയുണ്ടായിരിക്കെ പുറത്തുനിന്നെത്തിയ ഒരു സംഘം വെടിയുതിർക്കുകയായിരുന്നു.
-

ന്യൂഡൽഹി ∙ വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചുവെന്നു കാട്ടി രാജ്യാന്തര മാധ്യമ സ്ഥാപനമായ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷനെതിരെ (ബിബിസി) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. രണ്ടാഴ്ച മുൻപ് റജിസ്റ്റർ ചെയ്ത കേസിൽ ബിബിസിയുടെ ഇന്ത്യയിലെ ഡയറക്ടർ ഉൾപ്പെടെ 6 പേരെ ചോദ്യം ചെയ്തതായി ഇഡി വ്യക്തമാക്കി. ബിബിസി വിദേശ നിക്ഷേപം സ്വീകരിച്ചതിലെ ക്രമക്കേടുകളാണ് ഇഡി അന്വേഷിക്കുന്നത്. നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ബിബിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിബിസിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ഡൽഹിയിലെയും മുംബൈയിലെയും ഓഫിസുകളിൽ ആദായ നികുതി…
-

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ദില്ലിയിലും മഹാരാഷ്ട്രയിലും , കേരളത്തിലും ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാൻ,ഹരിയാന, ഒഡീഷ,ഛത്തിസ്ഗഡ്, കർണാടകം, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടി. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെന്നാണ്…
-

ദില്ലി: ഗൂഗിളില്‍ നിന്ന് വീണ്ടും കൂട്ടപ്പുറത്താക്കല്‍. ഇന്ത്യയില്‍ നിരവധി ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, യാഹൂ എന്നിവിടങ്ങളില്‍ നിന്നെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും കൂട്ടപ്പിരിച്ചുവിടലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത്. ടെക് മേഖലയിലെ പ്രതിസന്ധി എല്ലാവരെയും ബാധിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്കും ഇത് ബാധിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് 450 മുതല്‍ 480 ജീവനക്കാരെ വരെ ഗൂഗിള്‍ പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാത്രിയോടെയാണ് പെട്ടെന്നുള്ള പിരിച്ചുവിടല്‍ ഗൂഗിള്‍ പ്രഖ്യാപിച്ചത്.…
-

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 7830 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടെ രാജ്യത്തെ കൊവിഡ് ബാധയിൽ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവിലുള്ള ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 40,215 ആയി ഉയർന്നു. ദില്ലിയിൽ കോവിഡ് വ്യാപനം ആശങ്കയാകുന്ന സാഹചര്യമാണ്. ആയിരത്തിനടുത്ത് പ്രതിദിന കോവിഡ് കേസുകൾ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 980 പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് 26% ആയി.…
-

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. കാഴ്ചക്കുറവ് നേരിടുന്നതായും നാവിന് ഗുരുതരമായ രോഗം ബാധിച്ചെന്നുമാണ് റിപ്പോർട്ട്. റഷ്യയിൽനിന്നുള്ള ജനറൽ എസ്വിആർ ടെലഗ്രാം ചാനലിലാണ് പുട്ടിന്റെ ആരോഗ്യം അപകടത്തിലാണെന്ന വാർത്ത വന്നത്.കാഴ്ചക്കുറവും നാവ് കുഴയുന്നതും ചില ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കാത്ത അവസ്ഥയും കടുത്ത തലവേദനയും പുട്ടിൻ നേരിടുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. വലത് കൈക്കും കാലിനും ബലക്ഷയം സംഭവിച്ചു. വിദഗ്ദ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുകയാണ്. കുറച്ചു ദിവസം വിശ്രമിക്കണമെന്ന് നിർദേശം നൽകിയെങ്കിലും പുട്ടിൻ…









