
-
രാഷ്ട്രീയത്തെ മതം കലർത്തി ഉപയോഗിക്കുന്നതിന് രൂക്ഷമായ വിമർശിച്ച് സുപ്രീംകോടതി. മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നതും , രാഷ്ട്രീയത്തിന്റെ പേരിൽ മതം ഉപയോഗിക്കുന്നതും തെറ്റാണെന്ന് സുപ്രീം കോടതി വിമർശിച്ചു
-

ബെയ്ജിങ് : എച്ച് 3എൻ 8 പക്ഷിപ്പനി ബാധിച്ച് ആദ്യമരണം ചൈനയിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന.തെക്കൻ പ്രവിശ്യയായ ഗ്വാങ്ഡോങ്ങിൽ നിന്നുള്ള 56കാരിയായ സ്ത്രീയാണ് മരിച്ചത്. ഏവിയൻ ഇൻഫ്ലുവൻസയുടെ എച്ച് 3 എൻ 8 ഉപവിഭാഗം ബാധിച്ച മൂന്നാമത്തെ ആളാണ് മരിച്ച സ്ത്രീയെന്ന് ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞവർഷമാണ് ആദ്യത്തെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഗ്വാങ് ഡോങ് പ്രെവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കഴിഞ്ഞമാസം അവസാനം മൂന്നാമത്തെ അണുബാധ…
-

തിരുവനന്തപുരം: രാത്രി സമയങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ഒറ്റക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന ഉത്തരവ് പുറത്തിറക്കി ഗതാഗത വകുപ്പ്. കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനം. രാത്രി 10 മുതല്‍ 6 വരെയുള്ള സമയങ്ങളിലാണ് യാത്രക്കാരായ സ്ത്രീകള്‍ക്ക് അവര്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തേണ്ടത്. മിന്നല്‍ സര്‍വീസുകള്‍ ഒഴികെ എല്ലാ സര്‍വീസുകള്‍ക്കും ഉത്തരവ് ബാധകമാണ്. രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെ.എസ്.ആര്‍.ടി.സി എം. ഡി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
-

സംസ്ഥാനത്ത് താപനില ഏറ്റവും ഉയർന്ന നിലയിൽ. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മുണ്ടൂർ ഐആർടിസിയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 42 ഡിഗ്രി ആയിരുന്നു കൂടിയ താപനില. മാർച്ച് 12 നായിരുന്നു 42 ഡിഗ്രി രേഖപ്പെടുത്തിയത്. ഉച്ച സമയത്ത് മാത്രമാണ് നേരത്തെ ചൂട് ഏറ്റവും ഉയർന്ന് നിന്നിരുന്നതെങ്കിൽ ഇപ്പോൾ രാവിലെ 9 മണി മുതലേ 30 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് അനുഭവപ്പെടുകയാണ്. തുടർച്ചയായി താപനില ഉയർന്ന് നിൽക്കുന്നതിനാൽ പുഴകളിലും കുളങ്ങളിലും കിണറുകളിലുമെല്ലാം ജലനിരപ്പ്…
-

കൊച്ചി : എറണാകുളം ആലുവയ്ക്കടുത്ത് പുറയാറിൽ അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചെങ്ങമനാട് സ്വദേശി ഷീജയും മകൻ ഒന്നര വയസുകാരൻ ആദവ് കൃഷ്ണയുമാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ രണ്ട് പേരുടെയും മൃതദേഹങ്ങൾ ട്രാക്കിന് സമീപം കണ്ടെത്തുകയായിരുന്നു. നാട്ടുകാർ ഉടൻ പൊലീസിൽ വിവരം അറിയിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഷീജയുടെ ഭർത്താവ് അരുൺ കുമാർ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.
-

അയോഗ്യതാ നടപടിക്ക് ശേഷം മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നാളെ കല്‍പ്പറ്റയിലെത്തും. രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായി പ്രിയങ്കാഗാന്ധിയും റോഡ്ഷോയിലും സമ്മേളനത്തിലും പങ്കെടുക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. പതിനായിരകണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ്ഷോ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂള്‍ പരിസരത്ത് നിന്നാണ് ആരംഭിക്കുന്നത്. സത്യമേവ ജയതേ എന്ന പേരില്‍ നടക്കുന്ന ഈ റോഡ്ഷോയിലേക്ക് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തച്ചേരും. റോഡ്ഷോയ്ക്ക് ശേഷം കല്‍പ്പറ്റ എം പി…
-
കോട്ടയം: മണിമല അപകടവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എംപിയുടെ മകന്‍ കെഎം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി. ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ ബൈക്ക് മണിമല ഭാഗത്തേക്ക് പോവുകയായിരുന്ന…
-
ഇൻസ്റ്റാഗ്രാമിൽ കണ്ട ജോലി പരസ്യത്തിന്റെ പിന്നാലെ പോയി സ്ത്രീക്ക് 8.60 ലക്ഷം രൂപ നഷ്ടപ്പെട്ടു
-
വേൾഡ് മാഗസിനിൽ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ കവർ മോഡലായി 106 വയസ്സുകാരി
-
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. മഞ്ഞ അലേർട്ട് 30-08-2022: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. 03-09-2022: ഗൾഫ് ഓഫ് മാന്നാർ, തെക്കു-പടിഞ്ഞാറൻ…










